---
title: "നാറാത്ത് ഏകെജി ഗ്രന്ഥാലയം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞാറാലിയും സംഘടിപ്പിച്ചു"
english_title: "Narath AKG Library organized Manchanchala and Anti-Drug Pledge as part of Anti-Drug Campaign  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76917/Narath -AKG -Library- organized -Manchanchala -and- Anti-Drug -Pledge -as -part -of- Anti-Drug -Campaign"
published_at: "2022-10-27T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a402a8635b_MMMMMMMMMMMMMMMMMMMMMMM.jpg"
keywords: []
---

# നാറാത്ത് ഏകെജി ഗ്രന്ഥാലയം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞാറാലിയും സംഘടിപ്പിച്ചു

> **Lead Summary:** ഉള്ള്യേരി:നാറാത്ത് ഏകെജി ഗ്രന്ഥാലയം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞാറാലിയും സംഘടിപ്പിച്ചു.

## Article Content

ഉള്ള്യേരി:നാറാത്ത് ഏകെജി ഗ്രന്ഥാലയം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞാറാലിയും സംഘടിപ്പിച്ചു.

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എൻ.എം.ബാലരാമൻ ഉദ്ഘാടനം ചെയ്ത റാലിയില്‍&nbsp; സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു.വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ചങ്ങലയിൽ കണ്ണികളായി.

പാടത്തിൽ ബാലകൃഷ്ണൻ, എ.സോമൻ നമ്പ്യാർ, പി.കെ.അബൂബക്കർ, ഫൈസൽ, കെ.അനിത, കെ.ജനാർദനൻ, പി.സുനീതൻ, സി. കരുണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76917/Narath -AKG -Library- organized -Manchanchala -and- Anti-Drug -Pledge -as -part -of- Anti-Drug -Campaign)